കടങ്ങോട് സ്വാമിപ്പടിയില്‍ കാട്ട് പന്നിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കടങ്ങോട് മനപ്പടി സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. ഡ്രൈവറുടെ പരുക്ക് സാരമുള്ളതല്ല. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.