ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തില്‍ വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഞായറാഴ്ച നടക്കും

ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളും, ഇടവകയിലെ സീനിയേഴ്സ് സംഗമവും 26-ാം തിയതി ഞായറാഴ്ച്ച നടക്കും. രാവിലെ 6.30നു ലദീഞ്ഞ്, തിരുന്നാള്‍ ദിവ്യ ബലി, നേര്‍ച്ച വിതരണം തുടര്‍ന്ന് കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ സീനിയേഴ്സ് സംഗമവും നടത്തും. മുതിര്‍ന്നവരേയും വിവാഹത്തിന്റെ അന്‍പതാം വര്‍ഷം ആഘോഷിക്കുന്നവരെയും ആദരിക്കല്‍, സ്‌നേഹോപഹാര വിതരണം, സ്‌നേഹ വിരുന്ന് എന്നിവയും ഉണ്ടായിരിക്കും , ഫാദര്‍ ഡെന്നീസ് മാറോക്കി ചടങ്ങുകള്‍ക്ക് കര്‍മ്മികനാകും.

ADVERTISEMENT