എരുമപ്പെട്ടി ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ മകരപ്പത്ത് ആഘോഷങ്ങള്‍ ആരംഭിച്ചു

എരുമപ്പെട്ടി ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ മകരപ്പത്ത് ആഘോഷങ്ങള്‍ ആരംഭിച്ചു. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു.രാവിലെ നടന്ന നടക്കല്‍ പറയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഗജവീരന്മാരുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ എഴുന്നെള്ളിപ്പ് നടക്കും. തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന ചെറുപൂരങ്ങളുടെ കൂട്ടിയെഴുന്നെള്ളിപ്പ് നടക്കും.

 

ADVERTISEMENT