കാണിയാമ്പാല്‍ സ്വദേശിയുടെ മകനായ വിദ്യാര്‍ത്ഥി അഹമ്മദാബാദില്‍ കാര്‍ അപകടത്തില്‍ മരിച്ചു

കുന്നംകുളം കാണിയാമ്പാല്‍ വെള്ളക്കട വീട്ടില്‍ സുനി വി രാജ് (ബാംഗ്ലൂര്‍), വിബിന എന്നിവരുടെ മകന്‍ ആദിത്ത് (18) അഹമ്മദാബാദില്‍ വച്ചുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചു. അഹമ്മദാബാദില്‍ വിദ്യാര്‍ത്ഥിയായിരുന്നു. സംസ്‌കാരം ബാംഗ്ലൂരില്‍ നടത്തി. കാണിയാമ്പാല്‍ വെള്ളക്കട പരേതരായ രാജന്‍, മൃണാളിനി രാജന്‍ എന്നിവരുടെ കൊച്ചു മകനാണ്

ADVERTISEMENT