വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പോക്‌സോ നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വടക്കേക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ പിടിഎയും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് രക്ഷിതാക്കള്‍ക്കു വേണ്ടി കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമവും പോക്‌സോ നിയമങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ് സംഘടിപ്പിച്ചത്. വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ജി അശോകന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ സുജിത്ത്, അന്‍വര്‍ ഷരീഫ് എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രധാന അധ്യാപകന് എ ഡി സാജു സംസാരിച്ചു. വടക്കേക്കാട് പഞ്ചായത്തിലെ എല്ലാ സ്‌കൂളിലും ക്ലാസുകള്‍ സംഘടിപ്പിക്കും.