24.4 C
Kunnamkulam
Monday, August 10, 2026
Home CCTV Desk റേഷന്‍ സമരം പിന്‍വലിച്ചു

റേഷന്‍ സമരം പിന്‍വലിച്ചു

150

സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികള്‍ നടത്തിയ സമരം പിൻവലിച്ചു. ഭക്ഷ്യ മന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കോർഡിനേഷൻ കമ്മറ്റി ഉന്നയിച്ച രണ്ട് കാര്യങ്ങളിൽ തീരുമാനമായ പശ്ചാത്തലത്തിലാണ് നടപടി. റേഷൻ വ്യാപാരികളുടെ വേതനം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. അതേപോലെ തന്നെ സമരക്കാർ ഉന്നയിച്ച കുടിശിക നൽകണമെന്ന ആവശ്യവും ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

ADVERTISEMENT
error: Content is protected !!