പുറ്റേക്കരയില്‍ കോണ്‍ഗ്രസ് സേവാദള്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനത്തോടനുബന്ധിച്ച് സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി ക്ലാസ് നയിച്ചു. തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ക്വിസ് മത്സരത്തില്‍ അദ്വൈത് എന്‍.ബി ഒന്നാം സ്ഥാനവും ജോവിത ജോളി രണ്ടാം സ്ഥാനവും സാന്‍വിന്‍ ദേവസ്സി മൂന്നാം സ്ഥാനവും നേടി. പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. സേവാദള്‍ ജില്ലാ പ്രസിഡന്റ് പി.ഡി. റപ്പായി അധ്യക്ഷത വഹിച്ചു.ജി.ഒ.എസ്.എ. വൈസ് പ്രസിഡന്റ് സി.ഡി. ഔസേപ്പ്, റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.സി ജോസ്, കോണ്‍ഗ്രസ്സ് സേവാദള്‍ സംസ്ഥാന സെക്രട്ടറിമാരായ ബാബു ജോസഫ് പുത്തനങ്ങാടി, ജോസ ഫ് ടി.ജെ, വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



