31.5 C
Kunnamkulam
Thursday, September 24, 2026
Home Bureaus Kechery ബേബിജോണ്‍ മാസ്റ്ററുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ബേബിജോണ്‍ മാസ്റ്ററുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

13

ബേബിജോണ്‍ മാസ്റ്ററുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിഎം.വി ഗോവിന്ദന്‍ മാസ്റ്റര്‍. അന്തരിച്ച സിപിഐ (എം ) സമുന്നത നേതാവ് ബേബിജോണിന്റെ കുടുംബാംഗങ്ങളെ സിപിഐ (എം ) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ പുവ്വത്തൂരിലുള്ള ബേബിജോണിന്റെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്,ഏറെ നേരം ചിലവഴിച്ചാണ് അദ്ദേഹം ബേബിജോണിന്റെ വീട്ടില്‍ നിന്ന് മടങ്ങിയത്.സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു, ജില്ല സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി ഹരിദാസന്‍, ജില്ല കമ്മറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ , ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് , ചിറ്റാട്ടുകര, എളവള്ളി ലോക്കല്‍ സെക്രട്ടറിമാരായ ബി.ആര്‍ സന്തോഷ്, പി. എ ഷൈന്‍ എന്നിവരും സംസ്ഥാന സെക്രട്ടറിയുടെ കൂടെ ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!