31.5 C
Kunnamkulam
Thursday, September 24, 2026
Home Bureaus Erumapetty പരിശീലനത്തിന് സ്ഥലം നല്‍കുന്നില്ലെന്ന് ആരോപണം; റെസ്ലിംഗ് കായിക വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പരിശീലനത്തിന് സ്ഥലം നല്‍കുന്നില്ലെന്ന് ആരോപണം; റെസ്ലിംഗ് കായിക വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

20

എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ റെസ്ലിംഗ് കായിക വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പരിശീലനത്തിന് സ്ഥലം നല്‍കുന്നില്ലായെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ മെഡലുകളുമായി പ്രതിഷേധം നടത്തുന്നത്. സ്‌കൂള്‍ അധികൃതര്‍ കടുത്ത അവഗണനയാണ് റെസ്ലിംഗ് വിദ്യാര്‍ത്ഥികളോട് കാണിക്കുന്നതെന്ന് രക്ഷിതാക്കളും പരാതിപ്പെടുന്നു.റെസ്ലിംഗ് മത്സരത്തില്‍ സംസ്ഥാന ദേശീയ തലങ്ങളില്‍ എരുവപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ദേശീയ താരങ്ങളായ നിരവധി വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ദേശീയ മത്സരത്തില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലമെഡലുകള്‍ വിദ്യാര്‍ത്ഥികള്‍ നേടിയിരുന്നു. എന്നാല്‍ പരിശീലനത്തിന് സൗകര്യങ്ങള്‍ നല്‍കുന്നതുള്‍പ്പടെയുളള ഒരു സൗകര്യവും സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നില്ല എന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി.പത്തു വര്‍ഷത്തിലധികമായ സ്‌കൂളില്‍ റസ്ലിംഗ് പരിശീലനം നടന്നു വരുന്നുണ്ട്. പഴയ ക്ലാസ് മുറികളില്‍ മാറ്റ് വിരിച്ചാണ് പരിശീലനം നടത്തിയിരുന്നത്. എന്നാല്‍ പഴയ കെട്ടിടം പൊളിച്ചു നീക്കിയതിന് തുടര്‍ന്ന് റസലിംഗ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നടത്താന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. പരിക്കേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ഗെയിം ആയതിനാല്‍ മാറ്റ് വിരിച്ച് മാത്രമേ പരിശീലനം നടത്തുവാന്‍ സാധിക്കുകയുള്ളൂ. ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള തുറന്ന സ്ഥലങ്ങളില്‍ മാറ്റ് വിരിക്കുവാന്‍ കഴിയില്ല. സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ പരിശീലനം നടത്തുവാന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും എസ്.പി.സി എന്‍.സി.സി പരിശീലനം ഇവിടെ നടക്കുന്നതിനാല്‍ റസ്ലിംഗ് പരിശീലനം നടത്തുവാന്‍ കഴിയാത്ത സാഹചര്യമാണ്. കൃത്യമായി പരിശീലനം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ മികവ് പുലര്‍ത്തുവാന്‍ കഴിഞ്ഞില്ലെന്നും സ്ഥലമില്ലാത്തതിനാല്‍ അടുത്തിടെ നടക്കുവാനിരിക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആവശ്യമായ പരിശീലനം സ്ഥലമില്ലാത്തതിനാല്‍ തടസ്സപ്പെട്ടിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ സൗജന്യമായാണ് റസലിംഗ് പരിശീലനം നല്‍കുന്നത്. മത്സരത്തിന് പോകുവാനുള്ള യാത്ര താമസം ഭക്ഷണ ചെലവുകള്‍ വഹിക്കുന്നതും രക്ഷിതാക്കളാണ്.പരിശീലനത്തിന് സൗകര്യം നല്‍കുവാന്‍ മാത്രമാണ് രക്ഷിതാക്കളുടെ ആവശ്യം. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തുടര്‍ച്ചയായി ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും കടുത്ത അവഗണനയാണ് സ്‌കൂള്‍ അധികൃതര്‍ കാണിക്കുന്നതെന്നാണ് ആക്ഷേപം. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മെഡലുകളുമായി സ്‌കൂളില്‍ മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്.

 

ADVERTISEMENT
error: Content is protected !!