24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Guruvayur കടയില്‍ മറന്നുവെച്ച സ്വര്‍ണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നല്‍കി വ്യാപാരിയുടെ മാതൃക

കടയില്‍ മറന്നുവെച്ച സ്വര്‍ണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നല്‍കി വ്യാപാരിയുടെ മാതൃക

521

കടയില്‍ മറന്നുവെച്ച മൂന്നര പവന്റെ സ്വര്‍ണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നല്‍കി വ്യാപാരി മാതൃകയായി. ഗുരുവായൂരിലെ പൊതുപ്രവര്‍ത്തകനും ക്ഷേത്രനടയിലെ വ്യാപാരിയുമായ സി.ഡി. ജോണ്‍സനാണ് മാതൃകയായത്. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് ഉച്ചയ്ക്ക് 11 മണിയോടെ മാല അടങ്ങിയ സഞ്ചി കടയില്‍ മറന്നുവെച്ചത്. സാധനങ്ങള്‍ വാങ്ങി ഇവര്‍ പോയ ശേഷമാണ് ജോണ്‍സണ്‍ സഞ്ചി കാണുന്നത്. ഉടന്‍ തന്നെ ക്ഷേത്ര പരിസരത്ത് തിരച്ചില്‍ നടത്തി ഉടമയെ കണ്ടെത്തി ആഭരണം തിരികെ നല്‍കുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!