27.7 C
Kunnamkulam
Friday, September 25, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ വന്‍ ലഹരിവേട്ട; ഹാഷിഷ് ഓയിലും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഗുരുവായൂരില്‍ വന്‍ ലഹരിവേട്ട; ഹാഷിഷ് ഓയിലും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

114

ഗുരുവായൂരില്‍ വന്‍ ലഹരിവേട്ട; 400 ഗ്രാം ഹാഷിഷ് ഓയിലും 40 ഗ്രാം ചരസും 3 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.വീട്ടിലെ ഡിജിറ്റല്‍ ലോക്കറില്‍ നിന്ന് പണവും പാക്കിങ് സാമഗ്രികളും കണ്ടെത്തി. ചാവക്കാട് പേരകം പൊന്നാരശ്ശേരി അഭിഷേക്, പുന്ന പണിക്കവീട്ടില്‍ മുഹമ്മദ് ഷഹ്‌സാദ് എന്നിവരാണ് അറസ്റ്റിലായത്. പടിഞ്ഞാറേ നടയിലെ കാനറ ബാങ്കിന് എതിര്‍വശത്തെ പാര്‍ക്കിങ് ഏരിയയ്ക്ക് സമീപം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്. പോലീസ് പരിശോധനയില്‍ ഇവരില്‍നിന്ന് 3 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അഭിഷേകിന്റെ വീട്ടിലെ ഡിജിറ്റല്‍ ലോക്കറില്‍ നിന്ന് 400 ഗ്രാം ഹാഷിഷ് ഓയില്‍, 40 ഗ്രാം ചരസ്, 1.33 ലക്ഷം രൂപ എന്നിവ കണ്ടെത്തിയത്. ഒ.സി.ബി റോളിങ് പേപ്പറുകള്‍, ഡിജിറ്റല്‍ തൂക്കുയന്ത്രം, ഹാഷിഷ് ഓയില്‍ പാക്ക് ചെയ്യാന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന ചെറിയ കുപ്പികള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. ലഹരി വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

ADVERTISEMENT
error: Content is protected !!