31.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Guruvayur ഗുരുവായൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ തീപിടിത്തം

ഗുരുവായൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ തീപിടിത്തം

12

 

ഗുരുവായൂര്‍ കിഴക്കേ നടയിലെ ആര്‍വി ടവറിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ബാങ്കിലെ അലാം മുഴങ്ങിയത്അലാം പതിവായി മുഴങ്ങാറുള്ളതിനാല്‍ തുടക്കത്തില്‍ ആരും കാര്യമായി ശ്രദ്ധിച്ചില്ല. രാത്രി ഒമ്പതോടെ താഴത്തെ നിലയിലെ ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയ സ്ത്രീയാണ് ബാങ്കിന്റെ ജനലിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അലാം മുഴങ്ങുകയും കനത്ത പുക ഉയരുകയും ചെയ്തതോടെ സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി. കെട്ടിടത്തിലെ പത്ത് ജനല്‍ച്ചില്ലുകള്‍ ഫയര്‍ഫോഴ്‌സ് തകര്‍ത്തു. തകര്‍ന്ന ജനലുകളിലൂടെ വെള്ളം ശക്തമായി പമ്പ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒഴിവാക്കുന്നതിനായി സൂക്ഷിച്ചിരുന്ന പഴയ പേപ്പറുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് കത്തിനശിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കറുത്ത പുക സമീപപ്രദേശത്താകെ വ്യാപിച്ചു. ഇതുമൂലം പ്രദേശത്തുണ്ടായിരുന്ന ചിലര്‍ക്ക് ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

ADVERTISEMENT
error: Content is protected !!