തൃശൂര്‍ ജില്ലാ അത്ലറ്റിക്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കുന്നംകുളത്തെ സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന 70-ാമത് തൃശൂര്‍ ജില്ലാ കായികമേള രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോഴും ആവേശം വാനോളം. കനത്ത ചൂടിനെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് മികച്ച പോരാട്ടവീര്യത്തോടെയാണ് കായികതാരങ്ങള്‍ അണിനിരക്കുന്നത്.
മിനി, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ജില്ലയിലെ വിവിധ ക്ലബ്ബുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. ഏഴ് പതിറ്റാണ്ടിലെത്തിയ ജില്ലാ കായികമേള തൃശൂരിന്റെ കായിക പാരമ്പര്യത്തിന്റെയും പുതിയ തലമുറയിലെ പ്രതിഭകളുടെയും കരുത്തുറ്റ പ്രകടനവേദിയായി മാറിയിരിക്കുകയാണ്.ഇന്നലെ ഒന്നാം ദിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 226.5 തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ കായിക ക്ലബ് ആണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. 208 പോയിന്റുകളോടെ തൃശൂര്‍ വിമല കോളേജ് രണ്ടാം സ്ഥാനത്തും,174 പോയിന്റുകളോടെ പൊങ്ങാനാം കാട് സെന്റ് എലിസബത്ത് സ്‌ക്കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
രണ്ടാം ദിനമായ ഇന്നത്തെ മത്സരങ്ങളിലും വിവിധ വിഭാഗങ്ങളിലായി വീറുറ്റ പോരാട്ടങ്ങള്‍ തുടരുകയാണ്. ജില്ലയിലെ മികച്ച കായിക പ്രതിഭകളെ കാണാന്‍ നിരവധിയാളുകളാണ് കുന്നംകുളത്തേക്ക് എത്തുന്നത്.
ഇന്ന് 23 ഇന്ന് വൈകിട്ട് നടക്കുന്ന സമാപന ചടങ്ങില്‍ തൃശൂര്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി കെ.ആര്‍. സുരേഷ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.



