റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പോര്‍ക്കുളത്തെ റേഷന്‍കടയുടെ മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.ബി. രാജീവ് ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി. ബാലചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ കെ.ബി.തമ്പി മാസ്റ്റര്‍, എന്‍.രാധാക്യഷ്ണന് മാസ്റ്റര്‍, കെ.കെ.മോഹന്‍ റോയ്, കെ.എ. ജോതിഷ്, സി.എം. അബ്ദുള്ളകുട്ടി, പി.പ്രവീണ്‍കുമാര്‍ , കെ.ഷൈലജ, വി.ആര്. അനില്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.