27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Punnayurkulam മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു

മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു

53

രണ്ട് ദിവസങ്ങളിലായി നടത്തിയ മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു. ആയിരങ്ങളാണ് നേര്‍ച്ചയുടെ ഭാഗമായി മണത്തലയിലേക്ക് ഒഴുകിയെത്തിയത്. 27ന് രാവിലെ ആറുമണിക്ക് ചാവക്കാട് സെന്ററില്‍ നിന്നും പ്രജ്യോതിയുടെ ആദ്യകാഴ്ചയോടുകൂടിയാണ് നേര്‍ച്ചക്ക് തുടക്കമായത്. തുടര്‍ന്ന് പതിനഞ്ചോളം കാഴ്ചകള്‍ പള്ളിയങ്കണത്തില്‍ എത്തി.  മൂന്നു ദേശങ്ങളില്‍ നിന്നെത്തിയ കൊടികയറ്റക്കാഴ്ചകള്‍ 12 മണിയോടെ പള്ളിയങ്കണത്തില്‍ എത്തി കൊടിയേറ്റം നിര്‍വഹിച്ചു. മുപ്പതോളം കാഴ്ചകളാണ് പള്ളിയങ്കണത്തില്‍ എത്തിയത്. മെഹറലി നഗറില്‍ നിന്ന് പുറപ്പെട്ട എച്ച് എം സി കാഴ്ച ബുധനാഴ്ച പുലര്‍ച്ചെ പള്ളിയങ്കണത്തില്‍ എത്തിയതോടെ നേര്‍ച്ചക്ക് സമാപനമായി.

ADVERTISEMENT
error: Content is protected !!