26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam ലളിതഗാന മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി

ലളിതഗാന മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി

ഞമനേങ്ങാട് പ്രകാശ് ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാഗലയ-2025 ലളിതഗാന മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി എം.നവ്യ ഒന്നാം സ്ഥാനം നേടി. വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യുപി സ്‌കൂളിലെ എന്‍.എം. ശിവാനി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ പുന്നയൂര്‍ക്കുളം രാമരാജ സ്‌കൂളിലെ പ്രാര്‍ത്ഥന ജയപ്രകാശ് ഒന്നാം സ്ഥാനവും ആറ്റുപുറം സെന്റ് ആന്റണി യുപി സ്‌കൂളിലെ നബ മറിയം രണ്ടാം സ്ഥാനവും നേടി. പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂര്‍ ഉത്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡണ്ട് എ.കെ. ജോണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.എസ് പ്രദീപ് , സെക്രട്ടറി ഇ.എ.മുഹമ്മദലി , ഇ.എ. മുഹമ്മദ് ഷരീഫ്, ശ്രീധരന്‍ മാക്കാലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!