ദേശീയപാത മന്ദലാംകുന്നില്‍ പാസായിട്ടുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ ഹൈവേ ഉദ്യോഗസ്ഥരും തഹസില്‍ദാര്‍ കെ ബാബുവും സ്ഥലം സന്ദര്‍ശിച്ചു. ഭൂമി ഉടമകളുമായി എംഎല്‍എ സംസാരിക്കുകയും ഭൂമി വിട്ടുനല്‍കാമെന്നു ഉടമകള്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടെ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ഇതിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം ഫണ്ട് കൈമാറണമെന്ന് ഹൈവേ അതോറിറ്റിയോട് എംഎല്‍എ നിര്‍ദേശിച്ചു. വാര്‍ഡ് മെമ്പര്‍ ടി എ ആയിഷ, മുന്‍ മെമ്പര്‍ അസീസ് മന്നലാംകുന്ന്, സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ ഹസ്സന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി എ നസീര്‍, കെ കെ ഷുക്കൂര്‍, എം എ വഹാബ്, വി കെ അഷ്‌റഫ്, ഹംസക്കുട്ടി മന്നലാംകുന്ന്, തുടങ്ങി ജനകീയ സമിതി അംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.



