24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad റോഡ് വികസനം; ഭൂവുടമകളുടെ യോഗം ചേര്‍ന്നു

റോഡ് വികസനം; ഭൂവുടമകളുടെ യോഗം ചേര്‍ന്നു

ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ ചാവക്കാട് മുതല്‍ ചാട്ടുകുളം വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരമാവുന്നു. എന്‍ കെ അക്ബര്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ റോഡ് വീതികൂട്ടുന്നതിന്റെയും മമ്മിയൂര്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മാണവും സംബന്ധിച്ച് ഭു ഉടമകളുമായി ചര്‍ച്ച നടത്തി. ഗുരുവായൂര്‍ നഗരസഭ സെകുലര്‍ ഹാളില്‍ നടത്തിയ യോഗത്തില്‍ നഗരസഭ പരിധിയിലുള്ള സ്ഥലഉടമകളുടെ യോഗമാണ് ബുധനാഴ്ച്ച ചേര്‍ന്നത്. 31ന് വെള്ളിയാഴ്ച്ച ന് ചാവക്കാട് നഗരസഭ പരിധിയിലെ സ്ഥല ഉടമകളുടെ യോഗം ചാവക്കാട് നഗരസഭ ഹാളില്‍ ചേരും. എന്‍.കെ അക്ബര്‍ എംഎല്‍എ യുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൌണ്‍സിലര്‍മാര്‍ ,
പൊതുമരാമത്ത് റോഡ് എന്‍ജിനീയര്‍, ചാവക്കാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍, പൊതുമരാമത്ത് പാലം വിഭാഗത്തിലെയും റോഡ് വിഭാഗത്തിലെയും
എഞ്ചിനീയര്‍മാര്‍ , നഗരസഭ ഉദ്യോഗസ്ഥര്‍, സ്ഥലഉടമകള്‍ എന്നിവര്‍ പങ്കെടുത്തു. വീതി കൂട്ടുന്ന റോഡിന്റെ അലൈന്‍മെന്റ് സംബന്ധിച്ച വിവരങ്ങള്‍
പൊതുമരാമത്ത് എഞ്ചിനീയര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരീഷ് വിശദീകരിച്ചു.

ADVERTISEMENT
error: Content is protected !!