30.2 C
Kunnamkulam
Sunday, September 20, 2026
Home Bureaus Chavakkad മാതാവിനെ ആക്രമിച്ച് സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്ന കേസില്‍ മകന്‍ അറസ്റ്റില്‍

മാതാവിനെ ആക്രമിച്ച് സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്ന കേസില്‍ മകന്‍ അറസ്റ്റില്‍

24

മാതാവിനെ ആക്രമിച്ച് സ്വര്‍ണ്ണക്കമ്മല്‍ കവര്‍ന്ന കേസില്‍ മകനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം ബ്ലാങ്ങാട് പോണത്ത് വീട്ടില്‍ നൗഫറിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ സെപ്റ്റംബര്‍ 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം മാതാവിനെ ആക്രമിച്ച പ്രതി, വലതു ചെവിയില്‍ ഉണ്ടായിരുന്ന അര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കമ്മല്‍ ബലപ്രയോഗത്തിലൂടെ ഊരിയെടുത്ത് കടന്നുകളയുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

ADVERTISEMENT
error: Content is protected !!