ആര്‍ത്താറ്റ് സെന്റ് തോമസ് എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്കായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി. ജില്ലാ പ്രസിഡണ്ട് ജോയ് ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് സ്റ്റേറ്റ് ട്രഷറര്‍ ബിനോയ് വടക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏഷ്യാ റീജിയണ്‍ അഗ്രികള്‍ച്ചര്‍ & എന്‍വിറോമെന്റ് കോഡിനേറ്റര്‍ ബദ്‌റുദ്ദീന്‍ കരിപ്പോട്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഷിജോ മാപ്രാണത്ത് , ഹെഡ്മിസ്ട്രസ് മരിയ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മിഷ സെബാസ്റ്റ്യന്‍ , രക്ഷാധികാരി കരീം പന്നിത്തടം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശാലിനി സാബു സ്വാഗതവും വൈസ് പ്രസിഡണ്ട് ബെന്നി സി.എല്‍. നന്ദിയും പറഞ്ഞു.



