30.2 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kunnamkulam ബസ് അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുന്ന ജോബിക്ക് കൈത്താങ്ങായി ബഥനി കുടുംബം

ബസ് അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുന്ന ജോബിക്ക് കൈത്താങ്ങായി ബഥനി കുടുംബം

26

സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍ ഉണ്ടാക്കിയ അപകടത്തില്‍ പരിക്കേറ്റ് ഒരു മാസത്തിലേറെയായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ജോബിയുടെ ചികിത്സക്കായി ബഥനി കുടുംബം കൈ കോര്‍ത്തു. മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഐ സി യുവില്‍ കഴിയുന്ന ജോബിയുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ ജോബിയുടെ മക്കള്‍ പഠിക്കുന്ന ബഥനിയിലെ കൂട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി. ഇതിനകം തന്നെ 25 ലക്ഷം രൂപ ചികിത്സയ്ക്കായി ചെലവഴിച്ച സാഹചര്യത്തില്‍ പിടിഎ പ്രസിഡന്റ് ബെന്‍സണ്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ പിടിഎ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് ധനസഹായം നല്‍കാന്‍ തീരുമാനിക്കുകയാണുണ്ടായത്.സ്‌കൂള്‍ മാനേജ്‌മെന്റ് നല്ല രീതിയില്‍ ഈ ധനശേഖരണത്തില്‍ പങ്കാളികളായി. വിദ്യാര്‍ത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്ന് 6,35,840 രൂപ സമാഹരിച്ചു. മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തി സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സ്‌കറിയ ഒ ഐ സി തുക ജോബിയുടെ കുടുംബത്തിന് കൈമാറി. പ്രിന്‍സിപ്പല്‍ രാംദാസ് എം, ആശുപത്രി സെക്രട്ടറി കെ പി സേക്‌സണ്‍, പിടിഎ പ്രസിഡന്റ് ബെന്‍സണ്‍ വിന്‍സെന്റ്, സ്‌കൂള്‍ ലീഡര്‍ അക്വീന ലിയാഷ കൊള്ളന്നൂര്‍, കോ-ഓഡിനേറ്റര്‍മാരായ കെ ശരണ്യ, അഞ്ജു കെ, നല്ല പാഠം കൂട്ടുകാരായ ബെനിറ്റ ബെന്‍സണ്‍, ബെനഡിക് ബെന്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!