30.2 C
Kunnamkulam
Sunday, September 20, 2026
Home CCTV Desk സിസിടിവി തിരുവോണ സമ്മാനോത്സവ് 2026 നറുക്കെടുപ്പ് തിങ്കളാഴ്ച

സിസിടിവി തിരുവോണ സമ്മാനോത്സവ് 2026 നറുക്കെടുപ്പ് തിങ്കളാഴ്ച

18

സിസിടിവി തിരുവോണ സമ്മാനോത്സവ് 2026 നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കും. പ്രത്യേക കൂപ്പണ്‍ നല്‍കാതെ നടക്കുന്ന നറുക്കെടുപ്പില്‍ ആഗസ്റ്റ് 31 വരെ ബ്രോഡ്ബാന്‍ഡ് വരിക്കായിരുന്ന എല്ലാവര്‍ക്കും സമ്മാനങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും എന്നതാണ് സിസിടിവി തിരുവോണ സമ്മാനോത്സവിന്റെ വ്യത്യസ്ഥത. ഉച്ചതിരിഞ്ഞ് 3ന് സിസിടിവി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ് നിര്‍വ്വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സോണി ഷാജി മുഖ്യാതിഥിയാകും. ഒന്നാം സമ്മാനമായി ഫ്രിഡ്ജ്, രണ്ടാംസമ്മാനമായി വാഷിംഗ് മെഷീന്‍, മൂന്നാംസമ്മാനമായി എല്‍.ഇ.ഡി. ടിവി, 4-ാം സമ്മാനമായി 5 പേര്‍ക്ക് മിക്‌സി, 5-ാം സമ്മാനമായി 5 പേര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍, 6-ാം സമ്മാനമായി 10 പേര്‍ക്ക് ബി.എല്‍.ഡി.സി.ഫാന്‍ എന്നിവ നല്‍കും. കൂടാതെ നിരവധി പ്രോത്സാഹനസമ്മാനങ്ങളും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സിസിടിവിയുടെ കീഴില്‍ കേരളവിഷന്‍, റെയില്‍ വെയര്‍, ബിഎസ്എന്‍എല്‍, കെ.ഫോണ്‍ എന്നിവ വഴി കണക്ഷനെടുത്ത മുഴുവന്‍ ബ്രോഡ്ബാന്റ് വരിക്കാരുടെയും സീരിയല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയാണ് നറുക്കെടുപ്പ് ഒരുക്കുന്നത്. ചടങ്ങ് സിസിടിവി തത്സമയം സംപ്രേഷണം ചെയ്യും.

ADVERTISEMENT
error: Content is protected !!