യങ് ഡെമോക്രാറ്റ്സ് ഗുരുവായൂര്‍ അസംബ്ലി യൂത്ത് കൗണ്‍സിലിന്റെ ഉദ്ഘാടനം നടന്നു. ചാവക്കാട് മുന്‍സിപ്പല്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ യങ് ഡെമോക്രറ്റസ് ജില്ലാ കണ്‍വീനര്‍ റാഫി താഴെത്തേതില്‍ പതാക ഉയര്‍ത്തി. എസ് ഡി പി ഐ ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് കെ. എച്ച്. ഷാജഹാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി അംഗം ഹസ്സന്‍ ചിയ്യാനൂര്‍ സംഘടനയുടെ വിഷന്‍ അവതരിപ്പിച്ചു. സംസ്ഥാന ഓര്‍ഗാനൈസിങ് കമ്മിറ്റി അംഗം സുഹാന ബുഹാരി,ജോയിന്റ് കണ്‍വീനര്‍മാരായ ജബ്ബാര്‍ അണ്ടത്തോട്, ഹബീബ് വലപ്പാട്, ജില്ലാ ഓര്‍ഗാനൈസിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ഹിയവര്‍ സംസാരിച്ചു. യങ് ഡെമോക്രാറ്റ്സ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റായി ഷാഫി വൈലത്തൂര്‍, വൈസ് പ്രസിഡന്റ്മാരായി ആഷിക്ക് പാപ്പാളി, അമീറാ ഹനീഫ, സെക്രട്ടറിമാരായി ബിഷറില്‍ ഹാഫി, സെയ്ദ് സകീര്‍ ഹുസൈന്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിയായി ഫര്‍ഷിത അജ്മലിനെയും ട്രഷററായി അന്‍സില്‍ പുന്നയെയും തെരഞ്ഞെടുത്തു.



