ചൊവ്വന്നൂര്‍ ശ്രീ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ സ്‌തോത്ര നാമജപയജ്ഞം സംഘടിപ്പിച്ചു . ഗുരുവായൂര്‍ പൈതൃകത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നടത്തിയ പരിപാടി രമേശ് മാസ്റ്റര്‍ കേച്ചേരി ഉദ്ഘാടനം ചെയ്തു . ഗുരുവായൂര്‍ പൈതൃകം ഭാരവാഹികളായ അഡ്വ.രവി ചങ്കത്ത് കെ.കെ.വേലായുധന്‍, കെ.ബാബു മാസ്റ്റര്‍, ശശികുമാര്‍ കൊടമന, സുരേന്ദ്രന്‍ ചാട്ടുകുളം, ജയശ്രി രവികുമാര്‍ ,കോമളം പിള്ള, കമലാക്ഷി ശിവശങ്കരന്‍ ,കെ എസ് ഷീല തൃശൂര്‍, സഹിത ബാബു മണലൂര്‍, കല്ലഴി ക്ഷേത്രം പ്രസിഡന്റ് എം ബിജുബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മാതൃസമിതിയുടെ കൂടി സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ വിഷ്ണു സഹസ്രനാമജപം, ലളിതാസഹസ്രനാമജപം, നാരായണിയ പാരായണം എന്നിവയുണ്ടായി. ഉച്ചയ്ക്ക് നടന്ന മഹാ ആരതിയോടെ നാമജപയജ്ഞം സമാപിച്ചു. .കല്ലഴി ക്ഷേത്രത്തില്‍ എല്ലാ മാസത്തിലും നടക്കുന്ന നാമജപ പരിപാടിയുടെ ഭാഗമായാണ് ഇത്തവണ സ്‌തോത്ര നാമജപയജ്ഞം സംഘടിപ്പിച്ചത്..



