കുന്നംകുളംയങ് മൈന്‍ഡ്സ് ഇന്റര്‍നാഷണല്‍ റീജിയന് 3 ഡിസ്ട്രിക്റ്റ് 1ന്റെ ഗവര്‍ണര്‍ ജോസി ഫ്രാന്‍സിസ് ക്ലബ്ബ് സന്ദര്‍ശിച്ചു. ആര്‍ത്താറ്റ് ക്രിസ്റ്റല്‍ പാരഡൈസില്‍ പ്രസിഡന്റ് വി.അന്‍വറിന്റെ അധ്യക്ഷതയില്‍ കൂടിയ കുടുംബ യോഗത്തിന്റെ ഉദ്ഘാടനവും യങ് മൈന്‍ഡ്സ് ഇന്റര്‍നാഷണലിന്റെ പ്രചരണാര്‍ത്ഥവും ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ധനശേഖരണാര്‍ത്ഥവും തയ്യാറാക്കിയ കിറ്റിന്റെ ഉദ്ഘാടനവും ജോസി ഫ്രാന്‍സിസ് നിര്‍വഹിച്ചു. കലാ മത്സരങ്ങളും വിജയികള്‍ക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.വിമന്‍സ് ക്ലബ്ബ് പ്രസിഡന്റ് ലിനെറ്റ് ഡേവിസ്, സെക്രട്ടറി വിനോദ്. എന്‍ ട്രഷറര്‍ ബെന്നി. സി.പി എന്നിവര്‍ സംസാരിച്ചു.
Home Bureaus Kunnamkulam യങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ ജോസി ഫ്രാൻസിസ് കുന്നംകുളത്ത് സന്ദർശനം നടത്തി



