പാവറട്ടിയില്‍ വന്‍ ലഹരി മരുന്നു വേട്ട

പാവറട്ടിയില്‍ വന്‍ ലഹരി മരുന്നു വേട്ട. 420 ഗ്രാം ചരസ്സുമായി യുവാവിനെ പാവറട്ടി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പൂച്ചക്കുന്ന് സ്വദേശി സന്ദീപാണ് (28) അറസ്റ്റിലായത്. തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോക്ക് കീഴിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, ഗുരുവായൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി. പ്രേമാനന്ദ കൃഷ്ണന്‍ പാവറട്ടി സബ് ഇന്‍സ്‌പെക്ടര്‍ യു. മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചരസുമായി പ്രതി പിടിയിലായത്.

ADVERTISEMENT