25 C
Kunnamkulam
Sunday, August 9, 2026
Home Bureaus Chavakkad ഒരുമനയൂര്‍ മാങ്ങോട്ട് യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നടത്തി

ഒരുമനയൂര്‍ മാങ്ങോട്ട് യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നടത്തി

56

അക്കവും അക്ഷരവും പരിചയമുള്ള ഒരു തലമുറ ഈനാടിന് അനിവാര്യമാണെന്നും. യുപി വിദ്യാലയം വിദ്യാഭ്യാസത്തിന്റെ അടിത്തറയാണെന്നും വിദ്യാലയത്തിന്റെ അടിസ്ഥാന പശ്ചാത്തലം പ്രാധാനമാണെന്ന് നിയമസഭ സ്പീക്കര്‍ എ. എന്‍. ഷംസീര്‍. ഒരുമനയൂര്‍ മാങ്ങോട്ട് യു.പി. സ്‌കൂളിന്റെ 142 വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിട ഉദ് ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.  എന്‍. കെ. അക്ബര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ വിദ്യാലയത്തിന്റെ നൂറ്റി നാല്‍പ്പതി രണ്ടാം വാര്‍ഷികാഘോഷവും അദ്ധ്യാപക രക്ഷകര്‍തൃസമിതിയോഗവും നടന്നു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, മുന്‍ എം.എല്‍.എ കെ. വി. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ മുഖ്യാതിഥികളായി.വിവിധ മേഖലകളില്‍ മികവ് നേടിയ പൂര്‍വവിദ്യാര്‍ത്ഥികളെ ആദരിച്ചു.

ADVERTISEMENT
error: Content is protected !!