24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Chavakkad 7 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ 50 വയസ്സുകാരന് ശിക്ഷ വിധിച്ചു

7 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ 50 വയസ്സുകാരന് ശിക്ഷ വിധിച്ചു

144

7 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ 50 വയസ്സുകാരന് 52 വര്‍ഷം കഠിന തടവും 2, 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 23 മാസം  അധികതടവ് അനുഭവിക്കണം. ഒരുമനയൂര്‍ പൊലിയേടത്ത് വീട്ടില്‍ ശങ്കുരു മകന്‍ സുരേഷ് (50) നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2023 ആഗസ്റ്റ് 27-ാം തീയതി ഉച്ചയ്ക്ക് പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനായി എത്തിയ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. കുട്ടിയോട് പ്രതിക്കുള്ള അടുപ്പം പ്രതിക്ക് മക്കളില്ലാത്തതിനാലാണെന്നാണ് മാതാപിതാക്കള്‍ കരുതിയിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവര്‍ ഹാജരായി. സിപിഒ മാരായ സിന്ധു, പ്രസീത എന്നിവര്‍ കോടതി നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

ADVERTISEMENT
error: Content is protected !!