30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty കിഡ്‌സ് ഫെസ്റ്റിന്റെ ഭാഗമായി കുട്ടികളുടെ മുത്തശ്ശി മുത്തശ്ശന്മാരെ ആദരിച്ചു

കിഡ്‌സ് ഫെസ്റ്റിന്റെ ഭാഗമായി കുട്ടികളുടെ മുത്തശ്ശി മുത്തശ്ശന്മാരെ ആദരിച്ചു

45

എരുമപ്പെട്ടി കുട്ടഞ്ചേരി ഗവ. എല്‍.പി. സ്‌കൂളില്‍ കിഡ്‌സ് ഫെസ്റ്റിന്റെ ഭാഗമായി കുട്ടികളുടെ മുത്തശ്ശി മുത്തശ്ശന്മാരെ ആദരിച്ചു. ജന്മാന്തര സുകൃതം എന്ന പേരില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ് അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി. സി.ബിനോജ്, പഞ്ചായത്ത് മെമ്പര്‍മാരായ സ്വപ്ന പ്രദീപ്, പി.കെ.അനിത പ്രധാന അധ്യാപിക കെ.എം.ശ്രീജഭായ്, പി.ടി.എ പ്രസിഡന്റ് ഒ.വി.ഷനോജ്,എസ്.എം.സി ചെയര്‍മാന്‍ ടി.ജി.കണ്ണന്‍, എം.പി.ടി.എ പ്രസിഡന്റ് ശിവരഞ്ജിനി ശ്രീജിത്ത്, എസ്.എം.ജി കണ്‍വീനര്‍ കെ.എ.മനോജ് ,ഒ.എസ്.എ ചെയര്‍മാന്‍ കെ.വി.ഷൈബു, അധ്യാപകരായ ഷാബിറ, അനുഗ്രഹ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!