25 C
Kunnamkulam
Sunday, August 9, 2026
Home Bureaus Chavakkad എല്‍ഇഡി ബള്‍ബ് നിര്‍മാണ പരിശീലനം സംഘടിപ്പിച്ചു

എല്‍ഇഡി ബള്‍ബ് നിര്‍മാണ പരിശീലനം സംഘടിപ്പിച്ചു

30

കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എന്‍വിയോണ്‍മെന്റ് എജുക്കേഷന്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രൊജക്റ്റ് 2025 എന്നപേരില്‍ എല്‍ഇഡി ബള്‍ബ് നിര്‍മാണ പരിശീലനം സംഘടിപ്പിച്ചു. അഞ്ചു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ്  എല്‍ഇഡി ബള്‍ബ് നിര്‍മാണ പരിശീലനം സംഘടിപ്പിച്ചത്. വൈദ്യുതിയുടെ അമിത ഉപയോഗം കുറച്ച് ഊര്‍ജ്ജക്ഷമതയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനായി കുട്ടികളെ കാര്യക്ഷമമാക്കുന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടികടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക രാജി ടീച്ചര്‍, കോഡിനേറ്റര്‍ ജാസ്മിന്‍ ടീച്ചര്‍, സ്വയം ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിഎച്ച്എസ്ഇ വിഭാഗം അധ്യാപകന്‍ യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനത്തില്‍ കുട്ടികള്‍ സ്വന്തമായി 9 വാട്ട് ശേഷിയുള്ള എല്‍ഇഡി ബള്‍ബ് നിര്‍മ്മിക്കാന്‍ പരിശീലനം നേടി.

ADVERTISEMENT
error: Content is protected !!