27 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kunnamkulam പി എന്‍ സുകുദേവന്‍ അനുസ്മരണ ദിനം ആചരിച്ചു

പി എന്‍ സുകുദേവന്‍ അനുസ്മരണ ദിനം ആചരിച്ചു

48

സി.പി.ഐ.എം കുന്നംകുളം ഏരിയ കമ്മറ്റി അഗവും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന പി എന്‍ സുകുദേവന്‍ അനുസ്മരണ ദിനം ആചരിച്ചു.  സിപിഐഎം മറ്റം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക്കല്‍ അതിര്‍ത്തിയിലെ. മുഴുവന്‍ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തി പ്രഭാതഭേരിയും നടന്നു. മറ്റം സെന്ററില്‍ നടന്ന അനുസ്മരണ ചടങ്ങ് കുന്നംകുളം ഏരിയ കമ്മിറ്റി അംഗം സി അംബികേശന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം കെ ജെ ബിജു അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി കെ.എസ്. ദിലീപ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ വര്‍ഗ്ഗ – ബഹുജന സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അനുസ്മരണ ദിനത്തിന്റെ ഭാഗമായി ഉച്ചതിരിഞ്ഞ് 5 മണിക്ക് മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍  വിദ്യാഭ്യാസം മേഖലയിലെ കാവിവല്‍ക്കരണം എന്ന വിഷയത്തില്‍ നടക്കുന്ന
സെമിനാര്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

ADVERTISEMENT
error: Content is protected !!