26.7 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery വാക – മറ്റം റോഡിലൂടെയുള്ള യാത്ര ദുരിത പൂര്‍ണ്ണം; അപകടത്തില്‍ യുവതിയ്ക്ക് സാരമായി പരിക്കേറ്റു

വാക – മറ്റം റോഡിലൂടെയുള്ള യാത്ര ദുരിത പൂര്‍ണ്ണം; അപകടത്തില്‍ യുവതിയ്ക്ക് സാരമായി പരിക്കേറ്റു

443

ദേശീയപാത വികസനത്തിനായുള്ള മണ്ണെടുപ്പ്, വാക – മറ്റം റോഡിലൂടെയുള്ള യാത്ര ദുരിത പൂര്‍ണ്ണം. ഇരു ചക്രവാഹന യാത്രികര്‍ തെന്നി വീഴുന്നത് നിത്യ സംഭവം. വെള്ളിയാഴ്ച്ചയുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് സാരമായി പരിക്കേറ്റു.  തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വാക സ്വദേശിനി മീനു ജോലിയ്ക്ക് പോകുന്നതിനിടെ വെളളിയാഴ്ച്ച രാവിലെ ഒമ്പതരയോടെയാണ് സ്‌കൂട്ടര്‍ ചെളിയില്‍ തെന്നി വീണ് അപകടത്തില്‍പ്പെട്ടത്. കൈയ്ക്കും മുഖത്തിനും സാരമായി പരിക്കേറ്റ മീനുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ADVERTISEMENT
error: Content is protected !!