ഓക്യുപൈ ഡല്‍ഹി എന്ന മുദ്രവാക്യമുയര്‍ത്തി സിഐടിയുവിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1, 2 തിയ്യതികളില്‍ നടക്കുന്ന ഡല്‍ഹി സമരത്തിന്റെ മുന്നോടിയായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ജാഥയുടെ വിജയത്തിനായി മണലൂര്‍ ഏരിയാ തല സംഘാടക സമിതി രൂപീകരിച്ചു. മുല്ലശ്ശേരിയില് നടന്ന യോഗം സിഐടിയു സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ വിജയന് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് വി. ജി സുബ്രഹ്മണ്യന് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.ജി സുബിദാസ, ഗീത ഭരതന്, കെ.പി ആലി, പി.കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി കെ.പി ആലി (ചെയര്മാന്), പി.കെ പ്രസാദ് (കണ്‍വീനര്‍), ഗീത ഭരതന് (ട്രഷറര്‍) എന്നിവരടങ്ങുന്ന 75 അംഗ കമ്മറ്റിയെയും യോഗം തെരഞ്ഞെടുത്തു യു.പി ജോസഫ് ക്യാപ്റ്റനും ലത ചന്ദ്രന് വൈസ് ക്യാപ്റ്റനും, പി.കെ ഷാജന് മാനേജരുമായ വടക്കന്‍ മേഖല ജാഥയ്ക്ക് നവംബര്‍ 18 നു രാവിലെ 11 മണിക്ക് അന്തിക്കാടും 12 മണിക്ക് മുല്ലശ്ശേരിയിലും സ്വീകരണം നല്‍കും.



