29.5 C
Kunnamkulam
Sunday, November 15, 2026
Home Bureaus Perumpilavu പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു

5

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പഴയ പള്ളിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹമാരുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഡോ. യാക്കോബ് മാര്‍ ഐറേനിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാനമസ്‌കാരം നടന്നു. പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയുണ്ടായി. ശനിയാഴ്ച രാവിലെ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മുഖ്യകാര്‍മികനായി കുര്‍ബാന അര്‍പ്പിച്ചു. അവാര്‍ഡ് വിതരണം, പ്രദക്ഷിണം, ആശീര്‍വാദം, പൊതുസദ്യ എന്നിവയുണ്ടായി. വികാരി ഫാ: ജോണ്‍ പുലിക്കോട്ടില്‍, സഹവികാരി ഫാ: ബഹനാന്‍. കെ. നിക്‌സണ്‍, ട്രസ്റ്റി സി എസ് സ്റ്റാര്‍സന്‍, സെക്രട്ടറി റോഷ് സി താവു, പെരുന്നാള്‍ കണ്‍വീനര്‍ ബ്രൈറ്റ് കെ തോലത്ത്, മറ്റ് കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!