കാഞ്ഞിരക്കോട് ശിവകുമാരഗിരി ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി വിവിധ ചടങ്ങുകളുടെ ആചരിച്ചു. ക്ഷേത്രത്തില്‍ രാവിലെ ക്ഷേത്രം മേല്‍ശാന്തി കെ കെ മനോജ് ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷല്‍ പൂജക്ക് ശേഷം ക്ഷേത്രം പ്രദക്ഷിണമായി അഭിഷേകം ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് വിശേഷല്‍ അഭിഷേകങ്ങള്‍ നടന്നു. വൈകിട്ട് ചുറ്റുവിളക്ക് ദീപാരാധന എന്നിവ നടന്നു. ക്ഷേത്രം ഭാരവാഹികള്‍ മാതൃസമിതി അംഗങ്ങള്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



