25 C
Kunnamkulam
Sunday, August 9, 2026
Home Bureaus Guruvayur ‘കരിയര്‍ ലോഞ്ച് 2025’ തൊഴില്‍മേള സംഘടിപ്പിച്ചു

‘കരിയര്‍ ലോഞ്ച് 2025’ തൊഴില്‍മേള സംഘടിപ്പിച്ചു

54

ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളജിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ കരിയര്‍ ലോഞ്ച് 2025 എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിന്‍ നടന്ന തൊഴില്‍ മേള, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജെ. ബിന്‍സി ഉദ്ഘാടനം ചെയ്തു. സുവോളജി വിഭാഗം അധ്യാപികയും കരിയര്‍ കോഡിനേറ്ററുമായ ഡോ തനൂജ. എ.മാത്യു, പ്ലേസ്‌മെന്റ് കോഡിനേറ്റര്‍ സി.എഫ് ലിന്‍ സണ്‍ തുടങ്ങിയര്‍ സംസാരിച്ചു.ഐ.ടി., മിഡിയ, ഇലക്ട്രോണിക്‌സ്, വിദ്യാഭ്യാസം, അക്കൗണിംങ്ങ് തുടങ്ങിയ വിവിധ മേഖലകളില പതിനൊന്ന് പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. നൂറ്റിനാല്‍പത് വിദ്യാര്‍ത്ഥികളെ വിവിധ കമ്പനികള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 500 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!