25 C
Kunnamkulam
Sunday, August 9, 2026
Home Bureaus Velur തലക്കോട്ടുകര ശ്രീ തെക്കുട്ടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കളമെഴുത്തുപാട്ട് ചടങ്ങുകളും പൂജകളും നടത്തി

തലക്കോട്ടുകര ശ്രീ തെക്കുട്ടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കളമെഴുത്തുപാട്ട് ചടങ്ങുകളും പൂജകളും നടത്തി

53

തലക്കോട്ടുകര ശ്രീ തെക്കുട്ടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കളമെഴുത്തുപാട്ട് ചടങ്ങുകളും പൂജകളും നടത്തി. ജനുവരി 21 മുതല്‍ ക്ഷേത്രത്തില്‍ പറപ്പുറപ്പാട് ചടങ്ങുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് ജനുവരി 24 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിശേഷാല്‍ ചടങ്ങുകള്‍ക്കും, ക്ഷേത്രത്തിലെ പൂജകള്‍ക്കും ശേഷം മുത്തപ്പന്‍ കളം, ഭഗവതിക്ക് കളമെഴുത്തുപാട്ട്, സര്‍പ്പക്കളം, ഭൂതക്കളം, ഹനുമാന്‍ സ്വാമി കളം എന്നിവ നടത്തി. കളങ്ങള്‍ക്ക് മുരളീധരന്‍ ആന്‍ഡ് പാര്‍ട്ടി വേലൂര്‍, വിനോദ് ആന്‍ഡ് പാര്‍ട്ടി ഒറ്റപ്പാലം, ക്ഷേത്രം മേല്‍ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഈ വര്‍ഷം തട്ടക പരിധിയില്‍ ദേശപറയെടുപ്പും, എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരുന്നു. വിശേഷാല്‍ ചടങ്ങുകള്‍ക്കും, പരിപാടികള്‍ക്കും ക്ഷേത്രം കോമരം, ക്ഷേത്രം പ്രസിഡണ്ട് സുരേഷ്, സെക്രട്ടറി ഗോപി, ട്രഷറര്‍ ശ്രീജിത്ത്, ക്ഷേത്രം ഭാരവാഹികള്‍ മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!