എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ദേവാലയത്തിലെ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെയും സംയുക്ത തിരുന്നാളിന് ആരംഭം കുറിച്ച് രൂപങ്ങളുടെ എഴുനെള്ളിപ്പ് നടന്നു. രാവിലെ നടന്ന പ്രത്യേക തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോഷി ആളൂര്‍, സഹ വികാരി ഫാ. പ്രകാശ് പുത്തൂര്‍ എന്നിവര്‍ കാര്‍മ്മികരായി. നടത്തു കൈക്കാരന്‍ എം.കെ ജോണ്‍സണ്‍ , കൈക്കാരന്മാരായ എം. വി ഷാന്റോ, ടി. എസ് ജെയ്‌സണ്‍ ടി. ഒ ഷൈജു എന്നിവര്‍ നതൃത്വം നല്‍കി. രാത്രി 11 മണിക്ക് കുടുംബ കൂട്ടായ്മകളില്‍ നിന്നുള്ള അമ്പ്, വള സമാപനം. തുടര്‍ന്ന് ബാന്റ് മേളവും ഉണ്ടായിരിക്കും.