31.2 C
Kunnamkulam
Monday, November 23, 2026
Home Bureaus Erumapetty വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തല പോളിയോ തുള്ളി മരുന്ന് വിതരണം നടന്നു

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തല പോളിയോ തുള്ളി മരുന്ന് വിതരണം നടന്നു

14

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തല പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം എരുമപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ. ശ്രീകൃഷ്ണന്‍ ദിനാചരണ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രബിത ബാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ സ്വപ്ന പ്രദീപ്, വാര്‍ഡ് മെമ്പര്‍ എന്‍.കെ.കബീര്‍, മെമ്പര്‍ കെ.വി. ഷൈബു, ആശുപത്രി സൂപ്രണ്ട് എന്‍.രാധിക, മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.കെ.ടോണി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വി.ജെ.ജോബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സുസി, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എന്‍.ലിസി തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!