31.2 C
Kunnamkulam
Monday, November 23, 2026
Home Bureaus Perumpilavu ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) കുന്നംകുളം ഏരിയാ സമ്മേളനം നടന്നു

ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) കുന്നംകുളം ഏരിയാ സമ്മേളനം നടന്നു

12

ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) പത്തൊമ്പതാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കുന്നംകുളം ഏരിയാ സമ്മേളനം നടന്നു. കടവല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ സമ്മേളന വേദിയില്‍ യൂണിയന്‍ ഏരിയാ പ്രസിഡണ്ട് സി.ജി രഘുനാഥ് പതാക ഉയര്‍ത്തി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ എസ് മനോജ് ഉദ്ഘാടനം ചെയ്തു. സി.ജി രഘുനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി എം സുരേഷ് രക്തസാക്ഷി പ്രമേയവും, എം കെ മോഹനന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി ഐ ടി യു കുന്നംകുളം ഏരിയ പ്രസിഡണ്ട് പി.ജി ജയപ്രകാശ്, സെക്രട്ടറി എം.എന്‍ മുരളീധരന്‍, അംബികേശന്‍, സംഘാടക സമിതി ചെയര്‍മാന്‍ പി.ഐ രാജേന്ദ്രന്‍, അഡ്വ കെ.സ് ബിനോയ്, സി.പി.എം ഏരിയ സെക്രടറി കെ കൊച്ചനിയന്‍, കടവല്ലൂര്‍ ലോക്കല്‍ സെക്രട്ടറിമാരായ കെ.ഇ സുധീര്‍, അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!