31.4 C
Kunnamkulam
Sunday, November 22, 2026
Home Bureaus Perumpilavu പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് കാട്ടകാമ്പാലില്‍ തുടക്കം

പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് കാട്ടകാമ്പാലില്‍ തുടക്കം

19

പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം രാമപുരം ആരോഗ്യ ഉപകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍.കെ. ചന്ദ്രാവതി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തിലെ അഞ്ച് വയസ്സില്‍ താഴെയുള്ള 1,225 കുട്ടികള്‍ക്കാണ് പോളിയോ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുള്ളിമരുന്ന് നല്‍കുന്നത്. പഞ്ചായത്തിലെ 14 കേന്ദ്രങ്ങളിലായി പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. രാജന്‍, ജനപ്രതിനിധികളായ മണികണ്ഠന്‍, സന്ധ്യ ഷിബു, ആശുപത്രി സൂപ്രണ്ട് ഡോ. നവ്യ ഇട്ടിയേര, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഴഞ്ഞി ഉല്ലാസ് അങ്കണവാടിയില്‍ നടന്ന പോളിയോ മരുന്ന് വിതരണത്തിന്റെയും ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കൂടിയായ ജയശങ്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ആശാപ്രവര്‍ത്തകയായ കെ ജെ ജിനി, പി കെ നിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!