ചാലിശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന രണ്ടാമത് അഖില കേരള സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ മേളക്ക് ഇന്ന് രാത്രി എട്ട് മണിയ്ക്ക് തുടക്കമാകും. ജി.സി.സി. ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും , ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യമായ മുക്കിലപീടിക മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ സംഘാടക സമിതി ഭാരവാഹികള്‍ വെള്ളിയാഴ്ച രാത്രി മൈതാനത്ത് യോഗം ചേര്‍ന്നു. ചെയര്‍മാന്‍ ഫൈസല്‍ മാസ്റ്റര്‍ , കണ്‍വീനര്‍ ഷാജഹാന്‍ നാലകത്ത് , രക്ഷാധികാരി ബാബു നാസര്‍ , ട്രഷറര്‍ ജിജോ ജെക്കബ് , കോര്‍ഡിനേറ്റര്‍ എ.എം. ഇക്ബാല്‍ , വി. എന്‍ ബിനു എന്നിവര്‍ സംസാരിച്ചു. രാത്രി എട്ടിന് മന്ത്രി എം.ബി രാജേഷ് ടൂര്‍ണ്ണമെന്റ് ഉദഘാടനം ചെയ്യും. ഫെബ്രുവരി 16 ന് ടൂര്‍ണമെന്റ് സമാപിക്കും.
Home Bureaus Perumpilavu രണ്ടാമത് അഖില കേരള സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ മേളക്ക് ഇന്ന് തുടക്കമാകും