കിടങ്ങൂര്‍ ജ്ഞാനോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായുള്ള രാത്രികാല പഠന ക്ലാസിന് തുടക്കമായി. അക്ഷരക്കൂട്ട് 2025 എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് റെജുല അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ മണി മുഖ്യാതിഥിയായി. പതിനേഴാം വാര്‍ഡ് മെമ്പര്‍ ടി പി ലോറന്‍സ്, കെ ജയപ്രകാശന്‍, ഫൈസല്‍ മൂലയില്‍, ജമാല്‍ പുത്തന്‍പടികയില്‍, റഷീദ് നടുപറമ്പില്‍, സുഭിഷ, അരുണ്‍ കൊട്ടാരപ്പാട്ട് എന്നിവര്‍ സംസാരിച്ചു. അക്ഷരക്കൂട്ട് സംഘാടക സമിതി കണ്‍വീനറും, ഗ്രന്ഥശാല സെക്രട്ടിയുമായ വിഷ്ണുമാസ്റ്റര്‍ സ്വാഗതവും രക്ഷാധികാരി കെ വിജയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.