പൂജ സ്റ്റോറിന്റെ മറവില്‍ നിരോധിത പുകയില വില്‍പ്പന; ഉടമ അറസ്റ്റില്‍

കേച്ചേരിയില്‍ പൂജ സ്റ്റോറിന്റെ മറവില്‍ നിരോധിത പുകയില വില്‍പ്പന നടത്തിയ സ്ഥാപന ഉടമ അറസ്റ്റില്‍. ചിറനെല്ലൂര്‍ സ്വദേശി തസ്‌വീറിനെയാണ് (40) കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നമായ നൂറിലധികം പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്.

ADVERTISEMENT