സാജു മാത്യു സ്മാരക ജീവ ജീനിയസ് വിദ്യാലയ പുരസ്‌കാരം ചെന്ത്രാപ്പിന്നി എച്ച്.എസ്.എസിന് സമ്മാനിച്ചു. സ്‌കൂളില്‍ വച്ചു നടന്ന ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേത്രിയും ട്രസ്റ്റ് രക്ഷാധികാരിയുമായ എം പത്മിനിടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു. 10001 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന അവാര്‍ഡ് പ്രിന്‍സിപ്പല്‍ ശ്രീജിഷ് കെ. പൊയ്യാറയും പ്രധാന അധ്യാപകന്‍ കെ.എസ്. കിരണും
പി.ടി.എ പ്രസിഡണ്ട് ഏ.വി പ്രദീപ് ലാലും ചേര്‍ന്ന് ഏറ്റുവാങ്ങി.