പുന്നയൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. തിങ്കളാഴ്ച രാവിലെ മന്ദലാംകുന്ന് ഫിഷറീസ് യു.പി.സ്‌കൂളില്‍ നടത്തിയ ലാപ്‌ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷയായി. മെമ്പര്‍മാരായ എം.കെ.അറഫാത്ത്,
സെലീന നാസര്‍, ഷൈബ ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വനാഥന്‍ മാസ്റ്റര്‍ സ്വാഗതവും നിര്‍വഹണ ഉദ്യോഗസ്ഥയും സ്‌കൂള്‍ പ്രധാനാധ്യാപികയുമായ സുനിത മേപ്പുറത്ത് നന്ദിയും പറഞ്ഞു.