പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. അണ്ടത്തോട് വി.പി. മാമു സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തിയ
പദ്ധതിയുടെ വിതരണ ഉദ്ഘാടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.എസ്. അലി, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥനായ ടോണി ജോസഫ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസും ഉണ്ടായിരുന്നു. 15 പേര്‍ക്ക് 6000 രൂപ വിലവരുന്ന മേശയും കസേരയുമാണ് വിതരണം ചെയ്തത്.
Home Bureaus Punnayurkulam ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു