ലീഡര്‍ കെ.കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ ലീഡര്‍ കെ കരുണാകരന്‍ സ്മാരക പുരസ്‌ക്കാരം മുന്‍ എം.എല്‍.എ.യും, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ടി.വി ചന്ദ്രമോഹനന്.ഇരുപത്തയ്യായിരം രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ഫെബ്രുവരി 13 ന് വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് ആല്‍ത്തറ ഗ്രീന്‍ ലാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ പ്രതിപക്ഷ നേതാവും, കെ.പി.സി.സി.മുന്‍ പ്രസിഡണ്ടുമായ രമേശ് ചെന്നിത്തല എം എല്‍ എ പുരസ്‌ക്കാര സമര്‍പ്പണം നിര്‍വഹിക്കും. മലപ്പുറം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി .ടി അജയ്‌മോഹന്‍, മുന്‍ ഡിസിസി പ്രസിഡണ്ട് ഒ.അബ്ദുള്‍ റഹ്‌മാന്‍കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് തുടങ്ങീ രാഷ്ട്രിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.