എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് കടന്നു വരാമെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എ.സി. മൊയ്തീന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു എം.എല്‍.എ. കുന്നംകുളത്തെ ആര്‍.എം.പിക്കും ഇതും ബാധകമാണ്. ആര്‍എംപിയെ മുന്നണിയിലേക്ക് ക്ഷണിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് എ.സി.മൊയ്തീന്‍ എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കിയത്. കുന്നംകുളത്ത് ആര്‍എംപിയെ സിപിഎമ്മുമായി അടുപ്പിക്കാന്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളെ തള്ളാതെയായിരുന്നു മൊയ്തീന്റെ അഭിപ്രായ പ്രകടനം. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട് ആര്‍എംപിയെ സിപിഎമ്മിലേക്ക് ക്ഷണിക്കുന്നതിനുള്ള അനൗപചാരികമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ആര്‍ എം പി യെ തള്ളാതെയുള്ള സിപിഎം നേതാവിന്റെ വിശദീകരണം.
Home Bureaus Kunnamkulam ‘എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം’; എ.സി.മൊയ്തീന്‍ എം.എല്‍.എ