അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ അവാര്‍ഡ് ദാന ചടങ്ങ് നടത്തി

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങ് നടത്തി. അക്കാദമിക, കലാ, കായിക മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു. അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് ആക്ടിംഗ് ചെയര്‍മാന്‍ എം ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ നജീബ് മുഹമ്മദ് അധ്യക്ഷനായി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അറുപത്തിയെട്ടാമത് നാഷണല്‍ സ്‌കൂള്‍ അത്ലറ്റിക്‌സ് ജേതാവുമായ സുഹൈമ നിലോഫറിനെയും വിവിധ മത്സരങ്ങളില്‍ വിജയം നേടിയ രക്ഷിതാക്കളെയും ചടങ്ങില്‍ അഭിനന്ദിച്ചു. ട്രസ്റ്റ് സി.ഇ.ഒ കെ വി മുഹമ്മദ്, സെക്രട്ടറി ഇ. എ കുഞ്ഞഹമ്മദ്, മൂസ മൗലവി, ഇ വി ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT